മുംബൈ:ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ എസ്‌ബിഐയുടെ മൂന്ന് ശാഖകള്‍ താല്‍കാലികമായി അടച്ചു. മുംബൈയിലെ രണ്ട് ശാഖകളും താനെയിലെ ഒരു ശാഖയുമാണ് അടച്ചത്. ഏഴ് ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ബാങ്കിന്‍റെ താനെയിലെ മെയിന്‍ ബ്രാഞ്ച് ഒരാഴ്‌ചക്ക് മുമ്പാണ് അടച്ചത്. അടച്ച മൂന്ന് ശാഖകളില്‍ എട്ട് ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ എസ്‌ബിഐയുടെ മൂന്ന് ശാഖകള്‍ അടച്ചു - എസ്‌ബിഐ
മുംബൈയിലെ രണ്ട് ശാഖകളും താനെയിലെ ഒരു ശാഖയുമാണ് അടച്ചത്.
കൊവിഡ് 19; മഹാരാഷ്ട്രയില്‍ എസ്‌ബിഐയുടെ മൂന്ന് ശാഖകള്‍ അടച്ചു
രാജ്യത്തെ എല്ലാ ബാഞ്ചുകളും കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ജനറല്‍ മാനേജറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്‌ബിഐ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് മൂന്ന് എസ്‌ബിഐ ജീവനക്കാര്‍ ഇതുവരെ മരിച്ചു.