ബിജെപിക്ക് തിരിച്ചടിയായി പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു. ലോക്സഭാ അംഗം സാവിത്രി ഭായ് ഫൂലെയാണ്ഏറ്റവും ഒടുവിൽ കോൺഗ്രസിൽ ചേർന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിപ്രിയങ്ക ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ ഉത്തർപ്രദേശില്‍ വച്ചാണ് അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ ദളിത് വിരുദ്ധ നിലപാടിനെതിരെ ദളിത് ആക്ടിവിസ്റ്റ് കൂടിയായ സാവിത്രി ഭായ് ഫൂലെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബിജെപി ദളിത് വിരുദ്ധമാണെന്നും അവർ തുറന്നു പറഞ്ഞു.
ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു - ഉത്തർപ്രദേശ്
ബിജെപിയുടെ ദളിത് വിരുദ്ധ നിലപാടിനെതിരെ ദളിത് ആക്ടിവിസ്റ്റ് കൂടിയായ സാവിത്രി ഭായ് ഫൂലെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബിജെപി ദളിത് വിരുദ്ധമാണെന്ന് അവര്‍ തുറന്നുപറഞ്ഞു.
സാവിത്രി ബായ് ഭൂലെ കോൺഗ്സിലേക്ക്
സമാജ് വാദി പാർട്ടി നേതാവായ രാകേഷ് സച്ചിനും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേർന്നു. ഉത്തര്‍പ്രദേശില്‍ തിരിച്ചുവരവിനൊരുങ്ങുന്ന കോണ്‍ഗ്രസിന് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശനവും ഉത്തർപ്രദേശിൽ പാർട്ടിക്ക് പുനരുജ്ജീവനം നൽകിയിരിക്കുകയാണ്.