കേരളം

kerala

By

Published : Mar 29, 2020, 1:18 PM IST

ETV Bharat / bharat

ദുരന്തങ്ങളിൽ ചേർത്തുപിടിക്കാം ഭിന്നശേഷിക്കാരെയും

പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (പിഎച്ച്എഫ്‌ഐ)യുടെ വൈസ് പ്രസിഡന്‍റും, ഹൈദരാബാദിലെ ഐഐപിഎച്ച് മേധാവിയുമായ പ്രൊഫ.ജി.വി.എസ് മൂർത്തിയുടെ ലേഖനം.

ദുരന്തങ്ങളിൽ ചേർത്തുപിടിക്കാം ഭിന്നശേഷിക്കാരെയും  ഭിന്നശേഷിക്കാർ  ഐഐപിഎച്ച്  പ്രൊഫ.ജി.വി.എസ് മൂർത്തി  Save disability peoples  AIPH  PHFI  G.V.S Moorthy
ദുരന്തങ്ങളിൽ ചേർത്തുപിടിക്കാം ഭിന്നശേഷിക്കാരെയും

പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന ഭിന്നശേഷിക്കാർ ദുരന്ത മുഖങ്ങളില്‍ ഉപേക്ഷിക്കപ്പെടുകയാണ് പതിവ്, കാരണം അവരുടെ ശബ്‌ദമാരും കേൾക്കാറില്ല. സ്വന്തം നിലനിൽപ്പിന് മുന്‍ഗണന കൊടുക്കുന്ന ഈ ലോകത്ത് പലപ്പോഴും ജനങ്ങളിൽ നിന്ന് മനുഷ്യത്വം അപ്രത്യക്ഷമാകുന്നു. അതിനാൽ കൊവിഡ് 19 പ്രതിരോധത്തില്‍ ഭിന്നശേഷിക്കാരുടെയും മറ്റ് വൈകല്യങ്ങള്‍ ഉള്ളവരുടെയും കൂടി ആവശ്യങ്ങൾ പരിഗണിക്കുന്നത് അനിവാര്യമാണ്.

ഐക്യരാഷ്ട്രസഭ അതിന്‍റെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പരിചരണത്തിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും മറ്റ് രാജ്യങ്ങളെ ഇതിലൂടെയുള്ള നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും ചെയ്യുന്നു. അണുബാധ തടയുന്നതിനെക്കുറിച്ചും, അതിന്‍റെ അപകടസാധ്യതയെക്കുറിച്ചും മനസിലാക്കാൻ വൈകല്യമുള്ളവർ ബുദ്ധിമുട്ടുകൾ നേരിടുന്നു. അവരിൽ ഭൂരിഭാഗത്തിനും സാധാരണ സമയങ്ങളിൽ പോലും മറ്റൊരാളുടെ സഹായം ആവശ്യമാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ബുദ്ധിമുട്ട് വർധിക്കും. അന്ധരായവർ സഞ്ചരിക്കുന്നത് സ്‌പർശനത്തെ ആശ്രയിച്ചാണ്. ബധിരനായ ഒരാൾക്ക് വാർത്തകൾ കേൾക്കാൻ കഴിയില്ല. ഡൗണ്‍ സിൻഡ്രോം രോഗമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ഭക്ഷണം കഴിക്കുന്നതിന് മറ്റൊരാളുടെ സഹായം വേണം.

അവരുടെ പ്രശ്‌നങ്ങൾ കൃത്യമായി പ്രകടിപ്പിക്കാനോ, സന്ദേശങ്ങൾ‌ ശരിയായ രീതിയിൽ മനസ്സിലാക്കാനോ‌ കഴിയില്ല. ഇന്ത്യയിലെ കൂടുതൽ മുഖ്യധാരാ ചാനലുകളും ആംഗ്യഭാഷാ വ്യാഖ്യാതാവിനെ ഉപയോഗിക്കുന്നില്ല. അത് കൊണ്ട് തന്നെ മുഖ്യധാരാ സന്ദേശങ്ങള്‍ ഇങ്ങനെ ഉള്ള ആള്‍കാരിലേക്ക് എത്തുന്നുമില്ല. വൈകല്യമുള്ളവർക്ക് പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങിയ രോഗസാധ്യതകള്‍ കൂടുതലാണ്. അതിനാൽ കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് ജനങ്ങളെ അപേക്ഷിച്ച് ഇത്തരക്കാര്‍ക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്. കുട്ടികളുള്ള ഭിന്നശേഷിക്കാരായ സ്‌ത്രീകളും എങ്ങനെയാണ് ഈ പ്രതിസന്ധി മറികടക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളോ ഗതാഗത സൗകര്യങ്ങളോ ലഭ്യമല്ലാത്തതിനാൽ അവർക്ക് ആശുപത്രിയിൽ പോകാനോ മറ്റൊന്നിനും സാധിക്കില്ല.

വൈകല്യമുള്ള 150 ദശലക്ഷം ആളുകൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഏകദേശം 25 മുതൽ 30 ദശലക്ഷം പേർക്ക് കടുത്ത വൈകല്യമുണ്ട്. അവരിൽ ഭൂരിഭാഗവും മറ്റൊരാളെ ആശ്രയിച്ച് ജീവിക്കുന്നരാണ്. അതായത്, 25-30 ദശലക്ഷം പരിചരണക്കാരെയും കണക്കാക്കാം. അതിനാൽ പ്രത്യേക പിന്തുണ ആവശ്യമുള്ള 50 ദശലക്ഷം ജനങ്ങൾ ഉള്ളതായി കണക്കാക്കാം. ഭിന്നശേഷിക്കാരിലേക്ക് എത്തി ചേരാന്‍ സർക്കാരും, സന്നദ്ധ സേവകരും, സിവിൽ സൊസൈറ്റിയും പ്രത്യേക ശ്രമങ്ങൾ നടത്തണം. കൊവിഡ് പ്രതിരോധ, പരിചരണ സന്ദേശങ്ങൾ വികലാംഗകര്‍ക്ക് മനസിലാകുന്ന തരത്തില്‍ നൽകാൻ ശ്രമിക്കണം.

ആരോഗ്യ സംവിധാനങ്ങള്‍ അവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണം. ആശുപത്രികളിൽ വികലാംഗരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നത് വഴി വൈറസ് ഇവരിലേക്ക് എത്തുന്നത് കുറയ്‌ക്കാനും സാധിക്കും. മൊബൈൽ ഹെൽത്ത് ടീമുകൾ വീട്ടിൽ തന്നെ സേവനങ്ങൾ നൽകാനായി ഒരു പ്രത്യേക ഹെൽപ്പ്ലൈൻ സജ്ജമാക്കണം. സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ, ടിഷ്യുകൾ എന്നിവയുടെ വിതരണം അവർക്ക് ഉറപ്പാക്കണം. ഇത്തരമൊരു ഘട്ടത്തിൽ സർക്കാരുകൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും, പ്രത്യേകിച്ചും പ്രായമായവരെയും വൈകല്യമുള്ളവരെയും ഉൾക്കൊള്ളുന്ന പരിചരണത്തിന് ഊന്നൽ നൽകണം.

ABOUT THE AUTHOR

...view details