കേരളം

kerala

ETV Bharat / bharat

സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യൻ തടവുകാരുടെ മോചനം ഉടൻ - ഇന്ത്യൻ തടവുകാരുടെ മോചനത്തിനാവശ്യമായ നടപടികള്‍ക്ക് അടുത്ത ദിവസം തുടക്കമാവും.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്നാണ് തടവുകാരെ വിട്ടയക്കാനുള്ള തീരുമാനമുണ്ടായത്.

സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യൻ തടവുകാരുടെ മോചനം ഉടൻ

By

Published : Feb 24, 2019, 9:47 AM IST

സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാരുടെമോചനത്തിനാവശ്യമായ നടപടികള്‍ക്ക് അടുത്ത ദിവസം തുടക്കമാവും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ ഇന്ത്യാ സന്ദർശന വേളയിലാണ് സൗദി ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.

1500ലേറെ ഇന്ത്യക്കാർ സൗദിയിലെ വിവിധ ജയിലുകളിൽ ഉണ്ടെന്നാണ് ഏകദേശകണക്കുകൾ. ഇതിൽ നിസാര കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന 850 പേരെയാണ് ഉടൻ മോചിപ്പിക്കുന്നതെന്നാണ് റിപ്പോട്ടുകൾ. തടവുകാരെ മോചിപ്പിക്കാനുള്ള പ്രഖ്യാപനത്തിന്‍റെ ആശ്വാസം ഏതെല്ലാം വിഭാഗത്തിലുള്ള തടവുകാർക്ക് ലഭിക്കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം, രാജകുമാരന്‍റെ പാകിസ്ഥാന്‍സന്ദര്‍ശന വേളയില്‍ നടത്തിയ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ സൗദി ജയിലുകളിൽ കഴിയുന്ന 2100 പാക് തടവുകാരെ വിട്ടയച്ച് തുടങ്ങി.

For All Latest Updates

TAGGED:

saud

ABOUT THE AUTHOR

...view details