കേരളം

kerala

ETV Bharat / bharat

കശ്മീർ വിഷയത്തിൽ സൗദിയുടെ മൗനം; ഇന്ത്യൻ നിലപാടിനെ കുറിച്ചുള്ള മികച്ച ധാരണ മൂലം - Crown prince of saudi Mohammed bin salman

കശ്മീർ എന്ന പരാമർശത്തിന് പകരം 'ഇന്ത്യ ചെയ്യുന്നത് എല്ലാം അതിന്‍റെ ആഭ്യന്തര കാര്യമാണ്' എന്ന് സന്ദേശമാണ് നൽകിയതെന്ന് ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ

കശ്മീർ വിഷയത്തിൽ സൗദിയുടെ മൗനം ഇന്ത്യയുടെ നിലപാടുകളെ കുറിച്ചുള്ള മികച്ച ധാരണ മൂലം

By

Published : Oct 31, 2019, 7:21 PM IST

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി രാജാവും കിരീടാവകാശിയുമായി റിയാദിൽ ചൊവ്വാഴ്ച നടന്ന ഔദ്യോഗിക കൂടികാഴ്ചയിൽ കശ്മീർ വിഷയത്തിന് അധിക പ്രാധാന്യം നൽകിയിരുന്നില്ലെന്ന് റിപ്പോർട്ട്. കശ്മീർ എന്ന് പരാമർശത്തിന് പകരം 'ഇന്ത്യ ചെയ്യുന്നത് എല്ലാം അതിന്‍റെ ആഭ്യന്തര കാര്യമാണ്' എന്ന് സന്ദേശമാണ് നൽകിയതെന്ന് ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. കശ്മീർ വിഷയത്തിൽ പാകിസ്ഥാനുമായി ഉയർന്ന പിരിമുറുക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യയുടെ നിലപാടിനെ സൗദി എതിർക്കാത്തത് രാജ്യത്തിന്‍റെ നിലപാടുകളെ കുറിച്ചുള്ള മികച്ച ധാരണയുള്ളതിനാലാണ് എന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

‘ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ വിഷയങ്ങൾ ചർച്ച ചെയ്യുക, രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള എല്ലാത്തരം ഇടപെടലുകളും വ്യക്തമായി നിരസിക്കുക, രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരായ ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള അന്താരാഷ്ട്ര സമൂഹം കെട്ടിപ്പടുക്കുക' എന്നീ കാര്യങ്ങൾ ഔപചാരിക ചർച്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദാവോസ് ഇൻ ദി ഡെസേർട്ട് എന്നറിയപ്പെടുന്ന, റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്‍റ് ഓർഗനൈസേഷൻ ഫോറത്തിന്‍റെ മൂന്നാം പതിപ്പിൽ മുഖ്യ പ്രഭാഷകനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എണ്ണ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ സൗദി ശ്രമിക്കുമ്പോൾ, കൊടുക്കൽ- വാങ്ങൽ ബന്ധത്തിനപ്പുറത്തേക്ക് പോകാൻ ഇരു രാജ്യങ്ങളും താൽപ്പര്യപ്പെടുന്നു. സുരക്ഷ പ്രതിരോധ വ്യവസായങ്ങൾ എന്നിവയിലെ സഹകരണവും പ്രധാന കാര്യങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. നയതന്ത്ര കരാറുകളിൽ ഒപ്പുവയ്ക്കുന്നതോടെ തന്ത്രപരമായ പങ്കാളിത്ത കൗൺസിൽ ആരംഭിക്കുന്നതിൽ ഇരുരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആദ്യമായി ഇന്ത്യ സന്ദർശിച്ച സമയത്താണ് ഇത് ഒരു സ്ട്രാറ്റജിക് കൗൺസിലെന്ന ആശയം മുന്നോട്ടുവച്ചത്. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ ജനപ്രിയനും പ്രതിരോധ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും സൗദിയുടെ യഥാർഥ ഭരണാധികാരിയുമാണ്. 2030 ഓടെ സൗദി എട്ട് രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് അന്തിമരൂപം നൽകും അതിൽ യുകെ, ഫ്രാൻസ്, ചൈന എന്നിവയുൾപ്പെടെ നാലുപേരുമായി കരാറുകൾ എഴുതിയിട്ടുണ്ട്. ഇന്ത്യയാണ് നാലാമത്തെത്. കരാർ അന്തിമമായാൽ പ്രധാനമന്ത്രി മോദിയുടേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും അധ്യക്ഷതയിൽ ണ്ട് വർഷത്തിലൊരിക്കൽ ഉച്ചകോടി യോഗവും വാർഷിക ചർച്ചകളും നടത്തും. ഇരു രാജ്യത്തിന്‍റെയും വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ രാഷ്ട്രീയ -സുരക്ഷ- ഭാവി, സമൂഹം എന്നിവയുൾപ്പെടെ രണ്ട് കാര്യങ്ങളിൽ കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിരോധം ഒരു ഉപഗ്രൂപ്പായിരിക്കും. സാമ്പത്തികം, നിക്ഷേപം എന്നിവയാണ് മറ്റ് ശ്രദ്ധാകേന്ദ്രങ്ങൾ. ഇന്ത്യൻ വാണിജ്യ മന്ത്രിയുടെയും സൗദി ഊർജ്ജ മന്ത്രിയുടെയും നേതൃത്വത്തിലായിരിക്കും ഇത് നടക്കുക. നീതി അയോഗിലെ അംഗങ്ങളും ഉൾപ്പെടും.

റഷ്യ, ജർമ്മനി, ജപ്പാൻ എന്നിവയുമായി ഉയർന്ന തലത്തിൽ ഇത്തരം സ്ഥാപന സംവിധാനങ്ങൾ ഇന്ത്യയ്ക്കുണ്ട്. തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ, സൈബർ ഭീകരവാദം, വിവര കൈമാറ്റം, അന്തർദേശീയ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുള്ള സഹകരണം, സാമ്പത്തിക ബന്ധങ്ങൾ വികസിപ്പിക്കുക എന്നിവയും കൗൺസിലിന്‍റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രി മോദി കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീവ്രവാദം ഒരു പ്രധാന വിഷയമായിരുന്നു. "തീവ്രവാദം എല്ലാ രാജ്യങ്ങളെയും സമൂഹങ്ങളെയും ഭീഷണിപ്പെടുത്തുന്നു. ഒരു പ്രത്യേക വംശം, മതം, സംസ്കാരം എന്നിവയുമായി ഇതിന് ബന്ധമില്ല. അതിനെ ഇത്തരത്തിൽ ബന്ധിക്കാനുള്ള ഏതൊരു ശ്രമവും നിരസിക്കപ്പെടും" ഇരുപക്ഷവും പറഞ്ഞു.

സിവിലിയൻ തീവ്രവാദ പ്രവർ‌ത്തനങ്ങളെ ഇന്ത്യ അപലപിച്ചതായും പ്രസ്താവനയിൽ പരാമർശിക്കുന്നു. സെപ്റ്റംബർ പകുതിയോടെ സർക്കാർ ഉടമസ്ഥതയിലുള്ള സൗദി അരാംകോ റിഫൈനറിയിൽ ഡ്രോൺ ആക്രമണം നടന്നിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടില്ലെന്ന് സൗദി അറിയിച്ചു. ഇന്ത്യയുടെ 18 ശതമാനത്തോളം വരുന്ന എണ്ണ ഇറക്കുമതിയും 30 ശതമാനം പാചക വാതക ഇറക്കുമതിയും സൗദിയിൽ നിന്നാണ്. പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ രാജ്യത്തിന്‍റെ ഉന്നത നേതൃത്വം വ്യക്തിപരമായ താൽപ്പര്യം കാണിക്കുന്നുണ്ട്. ഊർജ്ജ മന്ത്രി ഇന്ത്യൻ ഊർജ്ജ മന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും, തന്‍റെ പ്രസംഗത്തിനിടയിൽ മോദി ഇതിന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

For All Latest Updates

ABOUT THE AUTHOR

...view details