കേരളം

kerala

ETV Bharat / bharat

സൗദി വിദേശകാര്യ മന്ത്രി തിങ്കളാഴ്ച്ച ഇന്ത്യയിൽ - india

ഇന്ത്യാ- പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനമെന്ന റിപ്പോർട്ടുകളെ തള്ളി വിദേശ കാര്യ സെക്രട്ടറി രവീഷ് കുമാർ. ഇന്ത്യാ- പാക് സംഘർഷത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

സൗദി വിദേശ കാര്യമന്ത്രി അദേൽ അൽ ജൂബിയൽ

By

Published : Mar 9, 2019, 7:27 PM IST

സൗദി വിദേശ കാര്യമന്ത്രി അദേൽ അൽ ജൂബിയൽ തിങ്കളാഴ്ച്ച ഇന്ത്യ സന്ദർശിക്കും. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

സൗദി കീരീടവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സന്ദർശനത്തിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്. ഡൽഹിയിൽ സുഷമാ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. കീരാടവകാശിയുമായി നടന്ന ചർച്ചയിലുണ്ടായ തീരുമാനങ്ങളിൽ തുടർപ്രവർത്തനങ്ങളാണ് പ്രധാനമായും ചർച്ചയാവുക.

ഇന്ത്യാ- പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനമെന്ന റിപ്പോർട്ടുകളെയും വിദേശ കാര്യ സെക്രട്ടറി തള്ളിക്കളഞ്ഞു. സൗദിയിൽ നിന്ന് മാത്രമല്ല ഒരു രാജ്യത്തു നിന്നും പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാണെന്നും മധ്യസ്ഥ ശ്രമങ്ങളുടെ ആവശ്യമില്ലെന്നും രവീഷ് കൂട്ടിച്ചേർത്തു.

പാകിസ്ഥാനിലെ ഒരു ദിവസം നീണ്ട സന്ദർശനം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് സൗദി വിദേശ കാര്യ മന്ത്രി ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ മാസം പാകിസ്ഥാൻ സന്ദർശിച്ച ശേഷമാണ് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്ത്യയിലെത്തിയിരുന്നത്.

ABOUT THE AUTHOR

...view details