ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി.പനിയും കുറഞ്ഞിട്ടുണ്ട്.ജൂണ്‍ 19നാണ് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയത്.
സത്യേന്ദര്‍ ജെയിനിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടു - Satyendar Jain's condition improves, shifted to general ward
ഡല്‍ഹി മാക്‌സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി.
സത്യേന്ദര്‍ ജെയിനിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടു
ജൂണ്‍ 15നാണ് അദ്ദേഹത്തെ കടുത്ത പനിയും ശ്വാസ തടസത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജൂണ്‍ 17ന് കൊവിഡ് സ്ഥിരീകരിച്ചു. ഓക്‌സിജന്‍ ലെവല്‍ താഴുകയും ന്യുമോണിയ ബാധിക്കുകയും ചെയ്‌തതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പ്ലാസ്‌മ തെറാപ്പി നടത്താനായി പിന്നീട് അദ്ദേഹത്തെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.