സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറായി നിയമിച്ചു
ഗോവ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറായി മാറ്റി നിയമിച്ചതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു
ന്യൂഡല്‍ഹി: ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറായി മാറ്റി നിയമിച്ചതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കൊഷ്‌യാരിക്ക് ഗോവയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്‍പ്പര്യം കാണിച്ചിരുന്നു. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെയും അറിയിച്ചിരുന്നു. ബംഗാളില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു തഥാഗത റോയി. നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് റോയി സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഈ പശ്ചാത്തലത്തിലാണ് സത്യപാല്‍ മാലിക്കിനെ മേഘാലയയില്‍ പുതിയ ഗവര്‍ണറായി നിയമിച്ചത്. 2018 ഓഗസ്ത് മുതല്‍ 2019 ഒക്ടോബര്‍ വരെ ജമ്മു കശ്മീരിലെ ഗവര്‍ണറായിരുന്നു മാലിക്.