ശശികലയുടെ 2000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി - എഐഎഡിഎംകെ
കോടനാടും സിരുത്താവൂരുമുള്ള വസ്തുക്കളാണ് കണ്ടുക്കെട്ടിയത്. ബിനാമി നിയമപ്രകാരമാണ് നടപടി.
ശശികലയുടെ 2000 കോടിയുടെ സ്വത്തുക്കൾ കണ്ടുക്കെട്ടി
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ ശശികലയുടെ 2000 കോടിയുടെ ആസ്തി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. കോടനാടും സിരുത്താവൂരുമുള്ള വസ്തുക്കളാണ് കണ്ടുകെട്ടിയത്. ബിനാമി നിയമപ്രകാരമാണ് നടപടിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. എടപ്പടി കെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എഐഎഡിഎംകെ പ്രഖ്യാപിച്ച് മണികൂറുകൾക്കകമാണ് പുതിയ നീക്കം. നിലവിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികല ബെംഗളൂരു സെൻട്രൽ ജയിലിലാണ്. ഫെബ്രുവരിയോടെ ഇവർ ജയിൽ മോചിതയാകും.