ന്യൂ ഡൽഹി:ഡൽഹി കന്‍റോൺമെന്‍റിൽ ഡിആർഡിഒ നിർമിച്ച സർദാർ വല്ലഭായ് പട്ടേൽ കൊവിഡ് -19 ആശുപത്രി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ആശുപത്രി നിർമിച്ചതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഡിആർഡിഒ, ആഭ്യന്തര മന്ത്രാലയം, ടാറ്റ സൺസ് ഇൻഡസ്ട്രീസ് തുടങ്ങി നിരവധി സംഘടനകളുടെ പിന്തുണയോടെയാണ് കൊവിഡ് രോഗികൾക്കായി 1,000 കിടക്കകളുള്ള താൽക്കാലിക ആശുപത്രി ആരംഭിച്ചത്.