കേരളം

kerala

ETV Bharat / bharat

ശാരദാ ചിട്ടിത്തട്ടിപ്പ്; അന്വേഷണത്തിന് ഹാജരാകാതെ രാജീവ് കുമാര്‍

ശാരദാ ചിട്ടി അഴിമതി കേസുമായി ബന്ധപ്പെട്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാജീവ് കുമാർ ഇന്നും സിബിഐ ഓഫീസിൽ ഹാജരായില്ല,താൻ ഈ മാസം 25വരെ അവധിയിലാണെന്ന് രാജീവ് കുമാര്‍

ശാരദാ ചിട്ടിത്തട്ടിപ്പ്; അന്വേഷണത്തിന് ഹാജരാകാതെ രാജീവ് കുമാര്‍

By

Published : Sep 20, 2019, 6:08 PM IST

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ വെള്ളിയാഴ്ചയും സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് സിജിഒ കോംപ്ലക്സിലെ സാള്‍ട്ട് ലേക്കില്‍ ഹാജരാകാന്‍ ഇന്നലെ രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഈ മാസം 25 വരെ താന്‍ അവധിയിലാണെന്ന് രാജീവ് കുമാര്‍ അറിയിച്ചു.

2014ലാണ് ശാരദ ചിട്ടി തട്ടിപ്പുകേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹത്തിലെ പ്രമുഖരുള്‍പ്പെടുന്ന 200 കമ്പനികളുടെ കണ്‍സോര്‍ഷ്യമായിരുന്നു ചിട്ടിക്കമ്പനി. പണം നല്‍കുന്നവര്‍ക്ക് വൻതുക ലഭിക്കുമെന്ന വ്യാജേനയാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം സിബിഐയെ ഏല്‍പിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്‌തനെന്നറിയപ്പെടുന്ന രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനെതിരെ മമത ബാനര്‍ജി രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.

ABOUT THE AUTHOR

...view details