കേരളം

kerala

ETV Bharat / bharat

ശാരദാ ചിട്ടിതട്ടിപ്പ് കേസ്: കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും - സത്യവാങ്മൂലം

സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വസതിക്ക് മുന്നില്‍ തടഞ്ഞ സംഭവം കേന്ദ്രസര്‍ക്കാരും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കാരണമായിരുന്നു.

ശാരദാ ചിട്ടിതട്ടിപ്പ് കേസ്: കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

By

Published : Feb 20, 2019, 11:33 AM IST

ശാരദാ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍, ഡിജിപി വീരേന്ദ്ര, ചീഫ് സെക്രട്ടറി മലയ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കോടതിയലക്ഷ്യ നടപടികള്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഇവര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details