അജിത് പവാർ വഞ്ചകനെന്ന് ശിവസേന - sanjay raut about ajith pavar
മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത് പവാർ വഞ്ചിച്ചുവെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത്
![അജിത് പവാർ വഞ്ചകനെന്ന് ശിവസേന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5151846-1105-5151846-1574483384503.jpg)
അജിത് പവാർ വഞ്ചകനെന്ന് ശിവസേന
അജിത് പവാർ വഞ്ചകനെന്ന് ശിവസേന. മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത് പവാർ വഞ്ചിച്ചുവെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു. ഇന്നലെ രാത്രി ഒന്‍പതുമണി വരെ അജിത് പവാർ ഒപ്പമുണ്ടായിരുന്നു.പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ല എന്നും സഞ്ജയ് റൗത്ത് പറഞ്ഞു. എന്നാല്‍ ശരദ് പവാറില്‍ വിശ്വാസമുണ്ടെന്നും സഞ്ജയ് റൗത്ത് വ്യക്തമാക്കി. അജിത് പവാറും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എമാരും മഹാരാഷ്ട്രയെയും ഛത്രപതി ശിവജിയെയും അപമാനിച്ചുവെന്നും സഞ്ജയ് റൗത്ത് പ്രതികരിച്ചു.