സഞ്ജയ് റൗത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രതിസന്ധിയും തുടരുന്നതിനിടെയാണ് റൗത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
മുംബൈ: നെഞ്ചുവേദനയെത്തുടർന്ന് ശിവസേന എംപി സഞ്ജയ് റൗത്തിനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസിജിയിൽ വിശദ പരിശോധന നടത്തിയ ശേഷം ആഞ്ചിയോഗ്രം നടത്തുന്നതിൽ ഡോക്ടർ തീരുമാനം അറിയിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ദിവസം മുൻപ് ആശുപത്രിയിലെത്തി അദ്ദേഹം പതിവ് പരിശോധന നടത്തിയിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രതിസന്ധിയും തുടരുന്നതിനിടെയാണ് റൗത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശിവസേന മുഖ പത്രം സാമ്നയുടെ എഡിറ്ററാണ് സഞ്ജയ് റൗത്ത്.