മുംബൈ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് തന്‍റെ അവസാന തെരഞ്ഞെടുപ്പാണെന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രസ്താവനയിൽ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നിതീഷ് കുമാർ വിരമിക്കാൻ തയ്യാറാണെന്നും അദ്ദേഹത്തിന് ജനങ്ങൾ യാത്രയയപ്പ് നൽകണമെന്നും സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് വിശദീകരിച്ചു.
വിരമിക്കാൻ ആഗ്രഹിക്കുന്ന നേതാവിന് യാത്രയയപ്പ് നൽകണം; നിതീഷ് കുമാറിനെ പരിഹസിച്ച് സഞ്ജയ് റാവത്ത് - Sivasena leader sanjay bihar Jdu chief nitish kumar
നിതീഷ് കുമാർ വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജനങ്ങൾ അദ്ദേഹത്തിന് യാത്രയയപ്പ് നൽകണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു
"നിതീഷ് ജി വളരെ വലിയ നേതാവാണ്. അദ്ദേഹം തന്‍റെ ഇന്നിംഗ്സ് കളിച്ചു. ഇത് തന്‍റെ അവസാന തെരഞ്ഞെടുപ്പാണെന്ന് ഒരു നേതാവ് പറഞ്ഞാൽ, അദ്ദേഹത്തിന് ആദരവോടെ വിട നൽകണം," ബിഹാർ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ശിവസേന നേതാവ് പരിഹസിച്ചു. നിതീഷ് കുമാറിന്‍റെ വിടവാങ്ങലിനായി ബിഹാറിലെ ജനങ്ങൾ കാത്തിരിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ആളുകൾ അദ്ദേഹത്തെ വിരമിക്കലിനായി അയയ്ക്കും,” റാവത്ത് കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് തന്‍റെ അവസാന തെരഞ്ഞെടുപ്പാണെന്ന് മൂന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ജെഡിയു നേതാവ് നീതീഷ് കുമാർ അഭിപ്രായപ്പെട്ടത്.