രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന് സഞ്ജയ് നിരുപം - കോൺഗ്രസ് നേതൃത്വം
കോൺഗ്രസ് നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി ഒഴികെയുള്ളവർ കടന്നു വരണമെന്ന സന്ദീപ് ദീക്ഷിത്തിന്‍റെ പ്രസ്‌താവനക്ക് എതിരെയാണ് സഞ്ജയ് നിരുപം രംഗത്തെത്തിയത്.
മുംബൈ:കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്തിനെതിരെ സഞ്ജയ് നിരുപം രംഗത്തെത്തി. കോൺഗ്രസ് നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി ഒഴികെയുള്ളവർ കടന്നു വരണമെന്ന പ്രസ്‌താവനക്ക് എതിരെയാണ് സഞ്ജയ് നിരുപം രംഗത്തെത്തിയത്. സന്ദീപ് ദീക്ഷിത്തിനെപോലെയുള്ളവർ പല ഗ്രൂപ്പുകളുടെയും ഭാഗമാണെന്നും ഇവർക്ക് നേത്യത്വം നൽകിയാൽ കോൺഗ്രസിന്‍റെ നാശത്തിന് ഇടവരുത്തുമെന്നും സഞ്ജയ് നിരുപം പറഞ്ഞു. കോൺഗ്രസ് മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പാർട്ടിയിലെ മുതിർന്ന നേതാക്കൾ കോൺഗ്രസിന്‍റെ ചുമതല ഏറ്റെടുക്കാൻ രാഹുലിനെ പ്രേരിപ്പിക്കണമെന്നും നിരുപം പറഞ്ഞു. മക്കൾ രാഷ്‌ട്രീയം ഇന്ത്യയിൽ പുതുമയുള്ളതല്ലെന്നും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്‌നാട്, എന്നിവിടങ്ങളിലും മക്കൾ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.