ബയോ ഡീഗ്രേഡബിൾ ഡിസ്പോസൽ ബാഗുകൾ കർശനമാക്കുമെന്ന് പ്രകാശ് ജാവദേക്കർ
സാനിറ്ററി പാഡ് നിർമാതാക്കളോട് ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും എന്നാൽ കമ്പനികൾ നിർദേശം അവഗണിക്കിക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
മുംബൈ: ബയോ ഡീഗ്രേഡബിൾ ഡിസ്പോസൽ ബാഗുകൾ നൽകുന്നത് നിർബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. സാനിറ്ററി നാപ്‌കിൻ കമ്പനികളോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം ജനുവരി മുതലാണ് നടപടി നിലവിൽ വരികയെന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പൂനെയിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി പറഞ്ഞു. സാനിറ്ററി പാഡ് നിർമാതാക്കളോട് നിരന്തരമായി ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും എന്നാൽ കമ്പനികൾ നിർദേശം അവഗണിക്കിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ അടുത്ത വർഷം മുതൽ ബയോ ഡീഗ്രേഡബിൾ ഡിസ്പോസൽ ബാഗുകൾ കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.