ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തിയ ട്രാക്ടർ റാലി നിർത്തിവക്കാനായി ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). റാലികളിൽ പങ്കെടുക്കുന്നവരോട് മടങ്ങിവരാൻ സംഘടന ആവശ്യപ്പെട്ടു. എന്നാൽ സമാധാനപരമായ പ്രധിഷേധങ്ങൾ തുടരുമെന്നും എസ്‌കെഎം അറിയിച്ചു. കർഷക പ്രതിഷേധത്തിനിടെ ദേശീയ തലസ്ഥാനത്ത് നടന്ന അക്രമത്തെ അപലപിക്കുന്നതായും എസ്‌കെഎം അറിയിച്ചു.
ട്രാക്ടർ റാലി നിർത്തിവക്കാനായി ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച
കർഷക സമരത്തിൽ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറിയെന്നും സമാധാനമാണ് തങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും സംഘടന പറഞ്ഞു
കർഷക സമരത്തിൽ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറിയെന്നും സമാധാനമാണ് തങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും സംഘടന പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ദേശീയ തലസ്ഥാനത്ത് നടത്തിയ ട്രാക്ടർ റാലയിൽ പൊലീസും കര്‍ഷകരും തമ്മില്‍ പലയിടത്തും സംഘര്‍ഷമുണ്ടായിരുന്നു.
ദേശീയ തലസ്ഥാനത്തെ ഐടിഒ പ്രദേശത്താണ് കൂടുതലായി അക്രമങ്ങൾ നടന്നത്. ഓൾഡ് ഡൽഹിയിൽ പൊലീസ് ആസ്ഥാനത്തിന് എതിർവശത്തായി സ്ഥാപിച്ച പൊലീസ് ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഐടിഒയിലെത്തിയത്. തുടർന്ന് കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
TAGGED:
സംയുക്ത കിസാൻ മോർച്ച