കേരളം

kerala

ETV Bharat / bharat

സമാജ് വാദി പാർട്ടി ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി: മുലായംസിംഗ് യാദവ് മെയിൻപുരിയിൽ - സമാജ് വാദി പാർട്ടി

ആറ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയത്.

മുലായംസിംഗ് യാദവ്

By

Published : Mar 8, 2019, 6:26 PM IST

സമാജ് വാദി പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ളആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ആറ് സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾപ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയത്.എസ് പി നേതാവും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ പിതാവുമായ മുലായം സിംഗ് യാദവ് ഉത്തര്‍പ്രദേശിലെമെയിൻപുരിയിൽ നിന്ന് മത്സരിക്കും. മുലായം ഇപ്പോൾ അസംഗഡിൽ നിന്നുളള ലോക്സഭാംഗമാണ്.


മുലായംസിംഗ് യാദവ് 2014ലെ തെരഞ്ഞെടുപ്പിൽ മെയിൻപുരിയിലും അസംഗഡിലുമാണ് മൽസരിച്ചത്. അഖിലേഷ് യാദവിന്‍റെ ബന്ധു ധർമ്മേന്ദ്ര യാദവ് ബദൗനിൽ മൽസരിക്കും. എസ് പി നേതാവ് രാംഗോപാൽ യാദവിന്‍റെ മകൻ അക്ഷയ് ഫിറോസാബാദിലും ജനവിധി തേടും.

ABOUT THE AUTHOR

...view details