സമാജ്‌വാദി പാര്‍ട്ടി നേതാവ് വെടിയേറ്റ് മരിച്ചു - Samajwadi Party leader
പ്രഭാത സവാരിക്കിടെയാണ് ബിജ്‌ലി യാദവിന് വെടിയേറ്റത്
സമാജ്‌വാദി പാര്‍ട്ടി നേതാവ് വെടിയേറ്റ് മരിച്ചു
ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് ബിജ്‌ലി യാദവ് വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റാണ് എസ്‌പി നേതാവ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ആണ് സംഭവം. വെടിയേറ്റ് നിമിഷങ്ങൾക്കകം തന്നെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.