ലഖ്‌നൗ:കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ വിക്രം ജോഷിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി. തിങ്കളാഴ്ച രാത്രി ഗാസിയാബാദിൽ വെച്ച് വിക്രം ജോഷിയെ ഗുണ്ടകൾ വെടിവെക്കുകയും ബുധനാഴ്ച രാവിലെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്യുകയായിരുന്നു.മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള പാർട്ടി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുണ്ടകൾ വെടിയുതിർത്തതിനെത്തുടർന്ന് തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണമടഞ്ഞ മാധ്യമപ്രവർത്തകൻ വിക്രം ജോഷിയുടെ വാർത്ത ദുഃഖകരമാണ്. മരിച്ചയാളുടെ കുടുംബത്തിന് സമാജ്‌വാദി പാർട്ടി രണ്ട് ലക്ഷം രൂപ നൽകും. പുറമെ സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണം എങ്കിലെ വിക്രം ജോഷിയുടെ കുട്ടികളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കഴിയുവെന്ന് പാർട്ടി ട്വീറ്റ് ചെയ്തു.