കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്‌നം രാഹുല്‍ ഗാന്ധിയുടെ രാജിയാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ്
അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭ്യര്‍ഥന രാഹുല്‍ ഗാന്ധി അവഗണിച്ചുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം പാര്‍ട്ടി അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുടെ രാജിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണം പാര്‍ട്ടി ഇതുവരെയും വിശകലനം ചെയ്‌തിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ ആത്മപരിശോധന അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തല്‍സഥാനത്ത് തുടരണമെന്ന അഭ്യര്‍ഥന അവഗണിച്ചു. അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് തുടരണമായിരുന്നു. രാഹുലിന്‍റെ പിന്‍വാങ്ങല്‍ പാര്‍ട്ടിയില്‍ ശൂന്യത സൃഷ്‌ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തെങ്കിലും വിടവ് നികത്താനുള്ള പോംവഴി മാത്രമാണതെന്നും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.