ന്യൂഡൽഹി: ഡൽഹിയിലെ സാകേത് കോടതിയിലെ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് സിവിൽ ജഡ്ജിയുടെ കോടതിയിൽ ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്‍റായിരുന്ന അഹ്മദിന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം കണക്കിലെടുത്ത് ഇൻചാർജ്, കെയർടേക്കിംഗ് ബ്രാഞ്ച്, ബന്ധപ്പെട്ട അധികാരികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ കേന്ദ്രസർക്കാർ നൽകുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി സാകേത് കോടതി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ്, സെഷൻസ് ജഡ്ജി നീന ബൻസൽ കൃഷ്ണ പറഞ്ഞു.
സാകേത് കോടതിയിലെ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു - സാകേത് കോടതി
മെയ് 9 നാണ് ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്‍റായിരുന്ന അഹ്മദിന് കൊവിഡ് സ്ഥിരീകരിച്ചത്.

സാകേത് കോടതി
അതേസമയം, 62,939 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 19,358 പേർ സുഖം പ്രാപിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ 41,472 സജീവ കൊവിഡ് കേസുകളാണ് രാജ്യത്ത് ഉള്ളത്. 2,206 പേർ ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചു.