കേരളം

kerala

ETV Bharat / bharat

മലേഗാവ് സ്ഫോടനക്കേസിലെ പ്രതിക്ക് സീറ്റ് നല്‍കി ബിജെപി - undefined

മുതിര്‍ന്ന ബിജെപി നേതാക്കളായ ശിവ് രാജ് സിങ് ചൗഹാന്‍, രാംലാല്‍ എന്നിവരുമായി ബുധനാഴ്ച്ച കൂടികാഴ്ച നടത്തിയതിനു ശേഷമാണ് സാധ്വി പ്രഗ്യാസിങ് ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നത്.

സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍

By

Published : Apr 17, 2019, 7:06 PM IST

2018 മലേഗാവ് സ്ഥാടനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട സാധ്വി പ്രഗ്യാസിങ് ഠാക്കൂർ മധ്യപ്രദേശില്‍ ഭോപാലില്‍ ബിജെപി സ്ഥാനാർഥിയാകും. സ്ഥാനാർഥി പട്ടിക ഇന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിങാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

"ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്നു, തെരഞ്ഞടുപ്പില്‍ മത്സരിക്കും, വിജയിക്കുമെന്ന് വിശ്വാസമുണ്ട്". സാധ്വി പ്രഗ്യാസിങ് ഠാക്കൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.

മുതിര്‍ന്ന ബിജെപി നേതാക്കളായ ശിവ് രാജ് സിങ് ചൗഹാന്‍, രാംലാല്‍ എന്നിവരുമായി ബുധനാഴ്ച് കൂടികാഴ്ച്ച നടത്തിയതിനു ശേഷമാണ് സാധ്വി പ്രഗ്യ സിങ് ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നത്.

ഭോപാലില്‍ ബിജെപിയുടെ പാര്‍ലമെന്‍റെറിയനായ അലോക് സന്‍ചാര്‍ സാധ്വിക്ക് പൂര്‍ണ്ണ പിന്‍തുണ നല്‍കി. അവര്‍ക്കുമേലുള്ള ആരോപണങ്ങളൊന്നും ഇതുവരെ തെളിഞ്ഞിട്ടില്ല. ഒരു സ്ത്രീയെ അപമാനിച്ചതിനു ഇതാണ് പ്രതികാര സമയമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

1989 മുതല്‍ ബിജെപി യുടെ ശക്തികേന്ദ്രമാണ് ഭോപാല്‍.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details