കേരളം

kerala

ETV Bharat / bharat

സി.ആര്‍.പി.എഫ് ധീര രക്തസാക്ഷികളെ അനുസ്‌മരിച്ച് പ്രധാനമന്ത്രി - സി.ആര്‍.പി.എഫ്

ഏപ്രില്‍ 9, സി.ആര്‍.പി.എഫ് ശൗര്യദിവസ് ആയി ആചരിക്കുന്നു.

Sacrifices of brave martyrs will never be forgotten  PM Narendra Modi on CRPF Valour Day  Narendra Modi  CRPF Valour Day  CRPF  സി.ആര്‍.പി.എഫ് ധീര രക്തസാക്ഷികളെ അനുസ്‌മരിച്ച് പ്രധാനമന്ത്രി  സി.ആര്‍.പി.എഫ്  നരേന്ദ്ര മോദി
സി.ആര്‍.പി.എഫ് ധീര രക്തസാക്ഷികളെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

By

Published : Apr 9, 2020, 2:40 PM IST

ന്യൂഡല്‍ഹി: സി.ആര്‍.പി.എഫ് ശൗര്യദിവസമായ ഇന്ന് ധീര രക്തസാക്ഷികളെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശൗര്യദിനമായ ഇന്ന് സി.ആര്‍.പി.എഫ് ജവാന്മാരുടെ ധീരതയെയും 1965ല്‍ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോസ്റ്റില്‍ പാക് ഭടന്മാരോട് ഏറ്റുമുട്ടി വിജയം നേടിയതും രക്തസാക്ഷിയായ സിആര്‍പിഎഫ് ഭടന്മാരെയും മറക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. സി.ആര്‍.പി.എഫ് സേന അന്ന് നടത്തിയ യുദ്ധത്തില്‍ 34 പാക് സൈനികരെ ഇല്ലാതാക്കുകയും നാല് പേരെ ജീവനോടെ പിടുകൂടുകയും ചെയ്‌തിരുന്നു. ആറ് സി.ആര്‍.പി.എഫ് ജവാന്മാരാണ് അന്ന് രക്തസാക്ഷിത്വം വരിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായും ജവാന്മാരെ അനുസ്‌മരിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details