ന്യൂഡല്‍ഹി:അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനായി പോരാടിയവരുടെ ത്യാഗം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ 45-ാം വാര്‍ഷികദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അടിയന്തരാവസ്ഥയെ ചെറുത്ത് നിന്ന എല്ലാവരെയും ഇന്ത്യ ഒന്നടങ്കം അഭിവാദ്യം ചെയ്യുന്നതായി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളാണ് അധികാര മനോഭാവത്തെ ചെറുത്ത് നിന്ന് തോല്‍പ്പിക്കാന്‍ കാരണമായതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അടിയന്തരാവസ്ഥയിൽ ജനാധിപത്യത്തിനായി പോരാടിയവരുടെ ത്യാഗം മറക്കില്ലെന്ന് പ്രധാനമന്ത്രി - അമിത് ഷാ
അടിയന്തരാവസ്ഥയെ ചെറുത്ത് നിന്ന എല്ലാവരെയും ഇന്ത്യ ഒന്നടങ്കം അഭിവാദ്യം ചെയ്യുന്നതായി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1975ലാണ് 21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1975ൽ അടിയന്തരവസ്ഥക്കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനായി ജനങ്ങൾ എങ്ങനെയാണ് പോരാടിയതെന്ന് പറയുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും മോദി പങ്കുവെച്ചു. അതേസമയം അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോൺഗ്രസിനോട് സ്വയം ആത്മപരിശോധന നടത്താൻ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ കാലത്തെ മനസ്ഥിതി കോൺഗ്രസിൽ തുടരുന്നുണ്ടെന്നും അമിത് ഷാ ട്വിറ്ററൽ കുറിച്ചു.