കേരളം

kerala

ETV Bharat / bharat

ശിശുമരണത്തില്‍ മുന്‍ സര്‍ക്കാരിനെ കുറ്റം പറഞ്ഞ് ഒഴിയാനാകില്ലെന്ന് സച്ചിന്‍ പൈലറ്റ്

കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കുറവ് മരണമാണ് ഇത്തവണ ഉണ്ടായതെന്ന മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ പ്രസ്താവന വിവാദമായിരുന്നു

By

Published : Jan 4, 2020, 6:09 PM IST

Updated : Jan 4, 2020, 7:14 PM IST

കോട്ട ശിശു മരണം  രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി  അശോക് ഗെഹ്‌ലോട്ട്  സച്ചിന്‍ പൈലറ്റ്  achin pilot slams ashok gehlot  kota children death news  sachin pilot against ashok gehlot  sachin pilot news
സച്ചിന്‍ പൈലറ്റ്

ജയ്‌പൂര്‍: രാജസ്ഥാനിലെ കോട്ടയിലെ ശിശുമരണങ്ങളില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ തള്ളി ഉപമുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ്. 13 മാസം അധികാരത്തില്‍ ഇരുന്നിട്ട് മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ഇത്തരം വിഷയത്തില്‍ സഹാനുഭൂതി കാണിക്കണമെന്നും ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കുറവ് മരണമാണ് ഇത്തവണ ഉണ്ടായതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. കൂട്ടമരണം നടന്ന ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ പ്രതികരണം.

ശിശുമരണത്തില്‍ മുന്‍ സര്‍ക്കാരിനെ കുറ്റം പറഞ്ഞ് ഒഴിയാനാകില്ലെന്ന് സച്ചിന്‍ പൈലറ്റ്

ഇന്നും ഒരു ശിശു മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കോട്ടയിലെ ജെ.കെ ലോണ്‍ ആശുപത്രിയിലെ ആകെ മരണസംഖ്യ 107 ആയി. അതേസമയം നിലവിലെ സ്ഥിതി നേരിടാന്‍ സ്വീകരിച്ച നടപടികളെകുറിച്ച് നാല് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അഭാവം മൂലം സംസ്ഥാനത്ത് ശിശുമരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ മൂന്നംഗ അന്വേഷണ സമിതി ആശുപത്രിയില്‍ കിടക്കകള്‍ കുറവാണെന്നും ഉടന്‍ പരിഹരിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Last Updated : Jan 4, 2020, 7:14 PM IST

ABOUT THE AUTHOR

...view details