ജയ്‌പൂർ:വിമർശനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് സച്ചിൻ പൈലറ്റ്. അടിസ്ഥാനമില്ലാത്ത വിമർശനങ്ങളിൽ വിഷമമുണ്ടെന്നും എന്നാൽ ഇത്തരത്തിലുള്ള പ്രതികരണങ്ങളിൽ അതിശയപ്പെടാനില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അശോക് ഗലോട്ടിന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി പണം വാഗ്‌ദാനം ചെയ്‌തെന്ന കോൺഗ്രസ് എംഎൽഎയുടെ ആരോപണത്തെ സച്ചിൻ പൈലറ്റ് ശക്തമായി നിഷേധിച്ചു.
മൗനം വെടിഞ്ഞ് സച്ചിൻ പൈലറ്റ്; ഗലോട്ടിനെതിരെ കടുത്ത വിമർശനം - കോൺഗ്രസ്
രാജസ്ഥാനിലെ പ്രധാന പ്രശ്‌നങ്ങൾ മറച്ചുവെച്ച് എന്നെ അപകീർത്തിപ്പെടുത്താനും വിശ്വാസ്യതയെ ചോദ്യം ചെയ്യാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മൗനം വെടിഞ്ഞ് സച്ചിൻ പൈലറ്റ്; ഖെലോട്ടിനെതിരെ കടുത്ത വിമർശനം
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച എംഎൽഎ ഗിരിരാജ് സിംഗ് മലിംഗക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും. എന്‍റെ പ്രതിച്ഛായ നശിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും എന്നാൽ എന്‍റെ വിശ്വാസങ്ങളിലും ബോധ്യങ്ങളിലും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പ്രധാന പ്രശ്‌നങ്ങൾ മറച്ചുവെക്കപ്പെടുകയാണെന്നും എന്നെ അപകീർത്തിപ്പെടുത്താനും വിശ്വാസ്യതയെ ചോദ്യം ചെയ്യാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.