ന്യൂഡൽഹി: ശബരിമലക്കേസിൽ വിശാല ബെഞ്ച് രൂപീകരിച്ചു. ഒൻപത് അംഗങ്ങളടങ്ങുന്നതാണ് വിശാല ബെഞ്ച്. ചീഫ് ജസ്റ്റിസ് എസ് ബോബ്‌ഡെ ബെഞ്ച് അധ്യക്ഷൻ.
ശബരിമല യുവതീ പ്രവേശനം: വിശാല ബെഞ്ച് രൂപീകരിച്ചു - ശബരിമല യുവതീ പ്രവേശനം: വിശാല ബെഞ്ച് രൂപീകരിച്ചു
ശബരിമല യുവതീ പ്രവേശന വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ വിശാല ബെഞ്ച് പരിഗണിക്കുമെന്നാണ് നവംബർ 14 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.
ശബരിമല യുവതീ പ്രവേശനം: വിശാല ബെഞ്ച് രൂപീകരിച്ചു
ജസ്റ്റിസുമാരായ ആർ ബാനുമതി, അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഡി, എൽ നാഗേശ്വര റാവു, മോഹൻ എം ശാന്തനഗൌഡർ, എസ് അബ്ദുൾ നസീർ, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ. ശബരിമല യുവതീ പ്രവേശന വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ വിശാല ബെഞ്ച് പരിഗണിക്കുമെന്നാണ് നവംബർ 14 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. അതേ സമയം ഡി.വൈ ചന്ദ്രചൂഡ്, ആർ.എഫ് നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരെ വിശാല ബെഞ്ചിൽ നിന്നൊഴിവാക്കി.
Last Updated : Jan 7, 2020, 8:04 PM IST
TAGGED:
SABARIMALA