കേരളം

kerala

ETV Bharat / bharat

ശബരിമല കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്; നിലവിലെ വിധിക്ക് സ്റ്റേയില്ല

ശ​ബ​രി​മ​ല അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ല്‍ 10 മു​ത​ല്‍ 50 വ​രെ പ്രാ​യ​മു​ള്ള യുവതി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കിയ വിധി നിലനിൽക്കും

ശബരിമല സ്ത്രീപ്രവേശം വിശാല ബഞ്ചിന് വിട്ടു

By

Published : Nov 14, 2019, 11:09 AM IST

ന്യൂഡൽഹി:ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കുമെന്നു സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹർജികൾ ഏഴു ജഡ്ജിമാർ അംഗമായ വിശാലബെഞ്ചിന് വിടാൻ ഭരണഘടനാ ബെ‍ഞ്ച് തീരുമാനിച്ചു. അഞ്ചംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ ഈ തീരുമാനത്തോട് വിയോജിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഇന്ദു മൽഹോത്ര, എഎം ഖാൻവിൽകർ എന്നിവര്‍ അനുകൂലിച്ചപ്പോള്‍ ആർഎഫ് നരിമാൻ,ഡിവൈ ചന്ദ്രചൂഡ് എന്നീ ജഡ്ജിമാര്‍ വിശാല ബഞ്ചിന് വിടുന്നതിനോട് വിയോജിച്ചു.ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മി​ശ്ര അധ്യക്ഷനായ ഭരണഘടന ​ബെഞ്ച് 2018 സെ​പ്​​റ്റം​ബ​ർ 28ന് പുറപ്പെടുവിച്ച​ വിധിക്ക് അഞ്ചംഗ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. ശ​ബ​രി​മ​ല അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ല്‍ 10 മു​ത​ല്‍ 50 വ​രെ പ്രാ​യ​മു​ള്ള യുവതി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കിയ വിധി നിലനിൽക്കും.വാദം കേട്ട് ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഫെബ്രുവരി ആറിന് ഒരു ദിവസം വാദംകേട്ട ശേഷമാണ് 56 പുനഃപരിശോധന ഹരജികൾ വിധി പറയാനായി കോടതി മാറ്റിയത്.

ABOUT THE AUTHOR

...view details