കേരളം

kerala

ETV Bharat / bharat

മൗലാന സാദ് കാന്ധല്‍വിയുടെ നിര്‍ബന്ധത്തിലാണ് സമ്മേളനം നടത്തിയതെന്ന് ജമാഅത്ത് അംഗങ്ങള്‍ - Tablighi Markaz

കൊവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ സമ്മേളനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ജമാഅത്ത് വിശ്വാസികള്‍

COVID-19  Tablighi Jamaat  Maulana Saad Kandhalvi  Tablighi Markaz  മൗലാന സാദ് കാന്ധല്‍വിയുടെ നിര്‍ബന്ധത്തിലാണ് സമ്മേളനം നടത്തിയതെന്ന് ജമാഅത്ത് അംഗങ്ങള്‍
മൗലാന സാദ് കാന്ധല്‍വിയുടെ നിര്‍ബന്ധത്തിലാണ് സമ്മേളനം നടത്തിയതെന്ന് ജമാഅത്ത് അംഗങ്ങള്‍

By

Published : Apr 6, 2020, 7:13 PM IST

ന്യൂഡല്‍ഹി: തബ്‌ലിഗ്‌ ജമാഅത്ത് ആസ്ഥാനത്ത് നടന്ന സമ്മേളനം മൗലാന സാദ് കാന്ധല്‍വിയുടെ നിര്‍ബന്ധ പ്രകാരമെന്ന് ജമാഅത്ത് അംഗങ്ങള്‍. കൊവിഡ്‌ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമ്മേളനം റദ്ദാക്കാന്‍ ആവശ്യപ്പെങ്കിലും അദ്ദേഹം വിസമ്മതിച്ചെന്നാണ് ആരോപണം. മൗലാന സാദ് കാന്ധല്‍വി രോഗത്തെക്കുറിച്ച് അറിവില്ലാത്ത ആളല്ലെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ ധാര്‍ഷ്‌ഠ്യമാണ് ഇത്രയും നിരപരാധികള്‍ക്ക് കൊവിഡ്‌ പടരാന്‍ കാരണമെന്നും ജമാഅത്ത് വിശ്വാസിയായ മുഹമ്മദ് അലം പറഞ്ഞു.

സമ്മേളനം റദ്ദാക്കാന്‍ അഭ്യര്‍ഥിച്ചതാണെന്നും എന്നാല്‍ അദ്ദേഹം പരിഗണിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവ് മീം അഫ്‌സല്‍ വ്യക്തമാക്കി. അതേസമയം വിദേശികളെ രാജ്യത്തേക്ക് കടത്തിയതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ലോക്‌ഡൗണ്‍ കാലത്ത് എല്ലാം സാധാരണഗതിയില്‍ തന്നെയാണ് നീങ്ങുന്നതെന്നും സാദ് അനുഭാവികള്‍ പറഞ്ഞു. ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജമാഅത്ത് വിശ്വാസികള്‍ നിസാമുദീനില്‍ കുടുങ്ങിയ വിവരം അധികൃതരെ നേരത്തെ അറിയിച്ചിരുന്നതാണെന്ന് അഭിഭാഷകന്‍ ഫുസല്‍ അഹ്‌മ്മദ് അയ്യുബി പറഞ്ഞു.

ABOUT THE AUTHOR

...view details