കേരളം

kerala

ETV Bharat / bharat

അയോധ്യയിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ആർഎസ്എസ് - sc

അയോധ്യയില്‍ മുൻ നിശ്ചയിച്ച സ്ഥലത്ത് തന്നെ രാമക്ഷേത്രം പണിയണം. ഭരണത്തിലിരിക്കുന്നവർ രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കുന്നില്ലെന്നാണ് വിശ്വസിക്കുന്നത്.

ഭയ്യാജി ജോഷി

By

Published : Mar 10, 2019, 9:12 PM IST

Updated : Mar 10, 2019, 9:18 PM IST

രാമക്ഷേത്ര വിഷയത്തിൽ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് ആർഎസ്എസ് . മധ്യസ്ഥ ചർച്ചകള്‍ ശരിയായ ദിശയിലാണെങ്കിൽ തങ്ങള്‍ക്ക് പ്രശ്നമില്ലെന്നും ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷി പറഞ്ഞു.

അയോധ്യയിലെ മുൻ നിശ്ചയിച്ച സ്ഥലത്ത് തന്നെ രാമക്ഷേത്ര പണിയണം. ഇതിൽ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല. 1980 ൽ തുടങ്ങിയ മുന്നേറ്റം രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നത് വരെ തുടരും. ആർഎസ്എസ് ഇതിന് പൂർണ്ണമായും ബാധ്യസ്ഥരാണ്-ഭയ്യാജി ജോഷി പറഞ്ഞു.

വിഷയത്തിൽ ബിജെപിയെ പിന്തുണക്കാനും അദ്ദേഹം മറന്നില്ല. ഭരണത്തിലിരിക്കുന്നവർ രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കുന്നില്ലെന്നാണ് വിശ്വസിക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിനായി ഓർഡിനൻസ് കൊണ്ടുവന്നില്ല എങ്കിലും വിഷത്തിൽ സർക്കാരിനുളള താത്പര്യത്തിൽ സംശയമില്ലെന്നും ഭയാജി ജോഷി കൂട്ടിച്ചേർത്തു.

കേസിൽ സുപ്രീം കോടതിയുടെ നടപടിയെയും ആദ്ദേഹം വിമർശിച്ചു. കാലങ്ങളായി കോടതിക്ക് മുന്നിൽ തീർപ്പിനായി കിടക്കുന്ന കേസിന് പ്രധാന്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. ഹിന്ദുവിനേറ്റ അപമാനമായാണ് താനിതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ മൂന്ന് ദിവസം നീണ്ട വാർഷിക ആർഎസ്എസ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഭയ്യാജി ജോഷിയുടെ പ്രതികരണം

Last Updated : Mar 10, 2019, 9:18 PM IST

ABOUT THE AUTHOR

...view details