ആര്‍എസ്‌എസ് ത്രിദിന സമ്മേളനം വ്യാഴാഴ്ച - ആര്‍എസ്‌എസ്
ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത് ഉദ്‌ഘാടനസമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്‍ഡോര്‍:പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ആര്‍എസ്‌എസിന്‍റെ നേതൃത്വത്തില്‍ ത്രിദിന സമ്മേളനത്തിന് വ്യാഴാഴ്ച മധ്യപ്രദേശില്‍ തുടക്കമാകും. ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത് ഉദ്‌ഘാടനസമ്മേളനത്തില്‍ പങ്കെടുക്കും. സംഘടനയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങൾ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും എന്‍ആര്‍സിയെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കും. അടുത്തകാലത്തുണ്ടായ തെരഞ്ഞെടുപ്പുകളിലെ വിജയ-പരാജയങ്ങളും ഡല്‍ഹി, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.