ഭോപ്പാൽ:രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹൻ ഭഗവതും വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഉന്നത നേതാക്കളും വ്യാഴാഴ്ച ഭോപ്പാലിലെത്തി. കൊവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്താനായി 70 വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുമായി അദ്ദേഹം ചര്‍ച്ച നടത്തും. അതേസമയം അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന യോഗത്തിന്‍റെ അജണ്ട വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
മോഹൻ ഭഗവതും വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളുമായി ഭോപ്പാലില്‍ ചര്‍ച്ച - ആര്‍എസ്എസ് വിശ്യഹിന്ദു പരിഷത്ത് ചര്‍ച്ച
കൊവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്താനായി 70 വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുമായി മോഹന്‍ ഭഗവത് ചര്‍ച്ച നടത്തും
മോഹൻ ഭഗവതും വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളുമായി ഭോപ്പാലില്‍ ചര്‍ച്ച
വെള്ളിയാഴ്ച വൈകിട്ട് വരെ അദ്ദേഹം ഭോപ്പാലില്‍ തുടരും. മധ്യപ്രദേശിലെ 26 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടന്‍ നടക്കും. മധ്യപ്രദേശില്‍ 24 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെക്കുകയും രണ്ട് എം.എല്‍.എമാര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. സെപ്തംബര്‍ 11ന് 15 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിച്ചിരുന്നു. മാര്‍ച്ചിലാണ് എം.എല്‍.എമാര്‍ രാജിവച്ചത്. ഇതോടെ ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രി ആകുകയായിരുന്നു.