ന്യൂഡല്‍ഹി:130 കോടി ഇന്ത്യാക്കാരെ ഹിന്ദു സമൂഹമായി കണക്കാക്കുന്നുവെന്ന മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനക്കെതിരെ സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനു മുമ്പ് ആര്‍എസ്എസ് മേധാവി രാജ്യത്തെ ഭരണഘടന വായിക്കണം. ഉത്തരവാദിത്വമുള്ള വ്യക്തി എങ്ങനെ ഭരണഘടനക്കെതിരായ പ്രസ്താവന നടത്താന്‍ കഴിയുമെന്നും ബൃന്ദാ കാരാട്ട് ചോദിച്ചു.
ആര്‍എസ്എസ് മോധാവി ഭരണഘടന വായിക്കണമെന്ന് ബൃന്ദാ കാരാട്ട് - ബൃന്ദ കാരാട്ട്
മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനക്കെതിരെ സി.പി.എം നേതാവ് ബൃന്ദാ കാരാട്ട്
ആര്‍എസ്എസ് മോധാവി ഭരണഘടന വായിക്കണമെന്ന് ബൃന്ദ കാരാട്ട്
ഇന്ത്യ പരമ്പരാഗതമായി ഹിന്ദുത്വവാദിയാണെന്നും മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും വൈവിധ്യത്തെ പരിഗണിക്കാതെ രാജ്യത്തെ 130 കോടി ജനസംഖ്യയെ ഹിന്ദു സമൂഹം എന്നാണ് കണക്കാക്കുന്നതെന്നും ഭാഗവത് പറഞ്ഞിരുന്നു. ആര്‍എസ്എസ് എല്ലാവരെയും സ്വന്തമായി കണക്കാക്കുന്നു. എല്ലാവരുടെയും വികസനം ആഗ്രഹിക്കുന്നു. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നെന്നും മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.