അയോധ്യാ കേസിൽ സുപ്രീംകോടതിയുടെ മധ്യസ്ഥ പാനലെന്ന നിർദ്ദേശത്തെ വിമർശിച്ച് ആര്‍എസ്എസ്. മധ്യസ്ഥ ചർച്ചക്ക് മൂന്നുപേരെ നിയോഗിച്ച കോടതി നീക്കം അതിശയകരമാണ്. രാമക്ഷേത്രനിര്‍മാണത്തിനുള്ള തടസങ്ങൾ നീക്കാനായിരുന്നു കോടതി ശ്രമിക്കേണ്ടത്. കേസില്‍ എത്രയും വേഗം വിധി പറയണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. ഹൈന്ദവ സമൂഹം അവഗണിക്കപ്പെടുകയാണ്. ഹൈന്ദവ വിശ്വാസപ്രശ്നത്തിന് എന്തുകൊണ്ടാണ് കോടതി മുന്‍ഗണന നല്‍കാത്തതെന്നും ആര്‍എസ്എസ് കോടതി ചോദിച്ചു.
ശബരിമല വിധിയും ആചാരാനുഷ്ഠാനങ്ങൾ പാലിക്കാതെയുള്ളതാണ്. വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കാട്ടി. സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ചെന്നും ആര്‍എസ്എസ് കുറ്റപ്പെടുത്തി.