ഭോപ്പാൽ:മഹാരാഷ്ട്രയിൽ നടന്ന ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളികളുടെ മരണത്തിൽ അനുശോചനം അറിയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രി പീയൂഷ് ഗോയലുമായി സംസാരിച്ചതായും അപകടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ചൗഹാൻ പറഞ്ഞു.
മഹാരാഷ്ട്ര ട്രെയിൻ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു - അതിഥി തൊഴിലാളികൾ
റെയിൽവേ മന്ത്രി പീയൂഷ് ഗോയലുമായി സംസാരിച്ചതായും അപകടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
![മഹാരാഷ്ട്ര ട്രെയിൻ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു മഹാരാഷ്ട്ര ട്രെയിൻ ദുരന്തം ശിവരാജ് സിംഗ് ചൗഹാൻ ഭോപ്പാൽ മഹാരാഷ്ട്ര അതിഥി തൊഴിലാളികൾ ശിവരാജ് സിംഗ് ചൗഹാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7110511-405-7110511-1588922394080.jpg)
പരിക്കേറ്റവരെ പരിചരിക്കുന്നതിനും അവരുടെ ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനും ഒരു സംഘം ഉദ്യോഗസ്ഥരെ ഔറംഗാബാദിലെക്ക് അയക്കുമെന്നും അവർക്ക് വേണ്ടിയുള്ള ചികിത്സയെക്കുറിച്ചും മറ്റ് ക്രമീകരണങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ഉദ്ദവ് താക്കറെയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഔറംഗാബാദിൽ ഇന്നു രാവിലെ 5.15 ഓടെയാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്ക് നടന്ന് പോവുകയായിരുന്ന അതിഥി തൊഴിലാളികൾ ട്രാക്കില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇവർക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറിയത്.