ന്യൂഡൽഹി:പ്രധാൻ മന്ത്രി ഗാരിബ് കല്യാൺ പാക്കേജിലൂടെ (പിഎംജികെപി) 39 കോടിയിലധികം ഗുണഭോക്താക്കൾക്ക് മെയ് അഞ്ച് വരെ 34,800 കോടി രൂപ ധനസഹായം ലഭിച്ചു. ഡിജിറ്റൽ പേയ്‌മെന്‍റെ ഇൻഫ്രാസ്ട്രക്ചർ വഴി കൊവിഡ് 19 മൂലമുണ്ടായ ലോക്ക് ഡൗണിന്‍റെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മാർച്ച് 26 ന് പ്രഖ്യാപിച്ചതാണ് പ്രധാൻ മന്ത്രി ഗാരിബ് കല്യാൺ പാക്കേജ്. പിഎംജികെപിക്ക് പ്രകാരം സൗജന്യ ഭക്ഷ്യധാന്യവും ധനസഹായവും പ്രഖ്യപിച്ചിരുന്നു.
പിഎംജികെപി പാക്കേജിലൂടെ ഗുണഭോക്താക്കൾക്ക് മെയ് അഞ്ച് വരെ 34,800 കോടി രൂപ ധനസഹായം ലഭിച്ചു - പിഎംജികെപി
കൊവിഡ് 19 മൂലമുണ്ടായ ലോക്ക് ഡൗണിന്‍റെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഡിജിറ്റൽ പേയ്‌മെന്‍റെ ഇൻഫ്രാസ്ട്രക്ചർ വഴി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മാർച്ച് 26 ന് പ്രഖ്യാപിച്ചതാണ് പ്രധാൻ മന്ത്രി ഗാരിബ് കല്യാൺ പാക്കേജ്
സർക്കാർ നൽകിയ കണക്കനുസരിച്ച് 8.19 കോടി ഗുണഭോക്താക്കൾക്ക് പിഎം-കിസാന്‍റെ ആദ്യ ഗഡു അടയ്ക്കുന്നതിനായി 16,394 കോടി രൂപ മുൻകൂർ ലോഡ് ചെയ്തു. 10,025 കോടി രൂപയിൽ 20.05 കോടി രൂപ ആദ്യ ഗഡുവായി വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്കും 2,785 കോടി രൂപയിൽ 5.57 കോടി രൂപ രണ്ടാം തവണയായും ക്രെഡിറ്റ് ചെയ്തു. 1,405 കോടി രൂപയിൽ 2.82 കോടി വൃദ്ധർക്കും വിധവകൾക്കും വികലാംഗർക്കും യും 3,492.57 കോടി രൂപയിൽ 2.20 കോടി രൂപ കെട്ടിട നിർമാണത്തൊഴിലാളികൾക്കും ധനസഹായം നൽകി. ഏപ്രിൽ വരെ 36 കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലുമായി 60.33 കോടി ഗുണഭോക്താക്കളെയും മെയ് മാസത്തിൽ 22 സംസ്ഥാനങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 12.39 കോടി ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്തു. ഇത്തരത്തിലുള്ള 19.4 കോടിയിൽ 5.21 കോടി ഗാർഹിക ഗുണഭോക്താക്കൾക്ക് പയർവർഗ്ഗങ്ങൾ വിതരണം ചെയ്തു. പ്രധാൻ മന്ത്രി ഉജ്വാല യോജന (പിഎംയുവൈ) പ്രകാരം അഞ്ച് കോടിയിലധികം സിലിണ്ടറുകളും 4.82 കോടി സൗജന്യ സിലിണ്ടറുകളും ഇതിനകം ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. എംഎൻആർഇജിഎ പദ്ധതി പ്രകാരം 5.97 കോടി ആളുകൾക്ക് ദിവസ ജോലികൾക്കുള്ള വേതനമായി 21,032 കോടി രൂപയും സംസ്ഥാനങ്ങൾക്ക് കൊടുത്തു. ഇൻഷുറൻസ് പദ്ധതി ന്യൂ ഇന്ത്യ അഷ്വറൻസ് പ്രകാരം സർക്കാർ ആശുപത്രികളിലെയും ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും 22.12 ലക്ഷം ആരോഗ്യ പ്രവർത്തകരെ ഉൾക്കൊള്ളുന്നു.