ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ 2000 രൂപയായി ഉയര്‍ത്തി. തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പിഴ നിരക്ക് ഉയര്‍ത്തിയത്. ഇതുവരെ 500 രൂപ പിഴയാണ് ഈടാക്കിയിരുന്നത്. മാസ്‌ക് ധരിക്കുകയാണെങ്കില്‍ കൊവിഡ് പകരാനുള്ള സാധ്യത കുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മത, സാമൂഹ്യ, രാഷ്‌ട്രീയ സംഘടനകളും മാസ്‌ക് വിതരണം ചെയ്യണമെന്ന് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു
ഡല്‍ഹിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 2000 രൂപ പിഴ - COVID-19
നേരത്തെ 500 രൂപയാണ് പിഴ ഈടാക്കിയിരുന്നത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാലാണ് പിഴ നാലിരട്ടിയായി ഉയര്‍ത്തിയത്.
ഡല്‍ഹിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ 2000 രൂപ
ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്‌രിവാള്‍. യോഗത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും രാഷ്‌ട്രീയം മാറ്റിവെച്ച് ജനങ്ങള്‍ക്കായി ഈ സമയം മാറ്റിവെക്കണമെന്ന് രാഷ്‌ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തുഛാത് പൂജ ജനങ്ങള്‍ വീടുകളിലിരുന്ന് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.