ഭോപ്പാൽ:കൊവിഡ് ബാധയെത്തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകർന്നിട്ടും, ദരിദ്രരുടെയും തൊഴിലാളികളുടെയും കർഷകരുടെയും അക്കൗണ്ടുകളിലേക്ക് 16,000 കോടി രൂപ കൈമാറിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്ത് അകപ്പെട്ട അതിഥി തൊഴിലാളികൾ ഒരു കാരണങ്ങൾക്കൊണ്ടും ആകുലപ്പെടരുതെന്നും തൊഴിലാളികളെ തിരിച്ചയക്കാനുള്ള ക്രമീകരണങ്ങൾ സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മൂലം സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകർന്നിട്ടുണ്ട്, എന്നിരുന്നാലും ദരിദ്രർ, തൊഴിലാളികൾ, കൃഷിക്കാർ, കുട്ടികൾ എന്നിവരുടെ അക്കൗണ്ടിലേക്ക് 16,000 കോടിയിലധികം രൂപ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്, അതുകൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിനും ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.
90 ഓളം ട്രെയിനുകളും ആയിരക്കണക്കിന് ബസുകളും അതിഥി തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലേക്ക് തിരികെ അയക്കുന്നതിനായി ഒരുക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ഭക്ഷണം, റേഷൻ, ജോലി എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും സർക്കാർ ഒരുക്കുന്നുണ്ട്. റേഷൻ കാർഡുകളില്ലാത്ത തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകുന്നുണ്ട്. ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ കാർഡുകൾ ലഭ്യമാക്കും. തൊഴിലാളികൾ എല്ലാവരും സാംബൽ യോജനയുടെ ആനുകൂല്യങ്ങൾക്ക് അർഹരാണെന്നും ചൗഹാൻ പറഞ്ഞു. സാമൂഹ്യ സുരക്ഷാ പരിരക്ഷ നൽകിക്കൊണ്ട് ദരിദ്രരുടെ ജീവിതം ശക്തിപ്പെടുത്തുന്ന പദ്ധതിയാണ് സാംബാൽ യോജന.