മുംബൈ: മഹാരാഷ്‌ട്രയിലെ ചെമ്പൂരില്‍ പരിശോധനക്കിടെ കാറില്‍ നിന്നും അനധികൃതമായി കണ്ടെത്തിയ 12 ലക്ഷം രൂപ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കാര്‍ ഡ്രൈവറെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ ഡിയോനാര്‍ പൊലീസിന് കൈമാറി. പണത്തിന്‍റെ ഉറവിടം അറിയാത്തതിനാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ആദായവകുപ്പ് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കാറില്‍ നിന്നും 12 ലക്ഷം രൂപ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ - മഹാരാഷ്‌ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് വാര്‍ത്തകൾ
മഹാരാഷ്‌ട്രയിലെ ചെമ്പൂരില്‍ നിന്നാണ് അനധികൃത പണം പിടിച്ചെടുത്തത്. മഹാരാഷ്‌ട്രാ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു സംഭവം
കമ്മിഷന്‍
ഒക്‌ടോബർ 21 ന് മഹാരാഷ്‌ട്രാ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അനധികൃത പണം പിടിച്ചെടുത്തത്. സെപ്‌റ്റംബര്‍ 24 മുതല്‍ നിലവില്‍ വന്ന പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി ഇതുവരെ 4 കോടിയോളം രൂപയാണ് മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആധായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുള്ളത്. കഴിഞ്ഞ മാസം ഒരു കോടിയോളം രൂപ സബർബൻ കണ്ടിവാലിയിലെ ഒരു എസ്.യു.വി കാറിൽ നിന്നും പിടിച്ചെടുത്തിരുന്നു.