ചണ്ഡീഗഢ്: ഹരിയാനയില്‍ റെയില്‍വെ സംരക്ഷണ സേന (ആര്‍പിഎഫ്) ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ഹിസാര്‍ റെയില്‍വെ സ്റ്റേഷനിലെ മനീഷ് കുമാര്‍ ശര്‍മയാണ് വെടിയേറ്റ് മരിച്ചത്. പ്രതികളിലൊരാളായ സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അടുത്തിടെ പരോളില്‍ ഇറങ്ങിയ പ്രതിയാണ് ഇയാള്‍.
ഹരിയാനയില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു - RPF
ഹിസാര്‍ റെയില്‍വെ സ്റ്റേഷനിലെ മനീഷ് കുമാര്‍ ശര്‍മയാണ് വെടിയേറ്റ് മരിച്ചത്.
ഹരിയാനയില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു
റെയില്‍വെ ട്രാക്കില്‍ ഇരുന്ന അഞ്ച് പേരെക്കുറിച്ച് അന്വേഷിക്കാന്‍ പോയപ്പോഴാണ് വെടിയേറ്റതെന്ന് ഹിസാര്‍ പൊലീസ് സുപ്രണ്ട് ജിആര്‍ പുനിയ വ്യക്തമാക്കി. കേസിലുള്‍പ്പെട്ട മറ്റ് നാലു പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.