ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് റെയിൽവേ പൊലീസ് സേന (ആർപിഎഫ്) ഇ-ടിക്കറ്റ് റാക്കറ്റിനെ പിടികൂടി . 2019 ല്‍ ഗോണ്ട സ്‌കൂളിന് നേരെ നടന്ന ബോംബാക്രമണത്തിന്‍റെ സൂത്രധാരൻ ഹമീദ് അഷ്‌റഫിന്‍റെ നേതൃത്വത്തിലുള്ള അമിത് ഗുപ്ത, നന്ദൻ ഗുപ്ത, അബ്ദുൾ റഹ്മാൻ എന്നിവരുടെ സംഘത്തെയാണ് റെയിൽവേ, ബസ്തി, ഗോണ്ട പൊലീസ് സംയുക്ത സംഘം അറസ്റ്റ് ചെയ്തത്.
ഇ-ടിക്കറ്റ് റാക്കറ്റുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ആര്‍പിഎഫ് അറസ്റ്റ് ചെയ്‌തു - IRCTC
ഹമീദ് അഷ്‌റഫിന്‍റെ നേതൃത്വത്തിലുള്ള അമിത് ഗുപ്ത, നന്ദൻ ഗുപ്ത, അബ്ദുൾ റഹ്മാൻ എന്നിവരുടെ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഐആര്‍സിടിസി ഹാക്ക് ചെയ്താണ് അഷ്‌റഫ് ബിസിനസ്സ് നടത്തിയിരുന്നത്. ഐആർസിടിസി ലോഗിൻ കാപ്‌ച, ബുക്കിംങ് കാപ്‌ച, ബാങ്ക് ഒടിപി എന്നിവ മറികടക്കാൻ സംഘം നിയമവിരുദ്ധ സോഫ്റ്റ്‌വെയർ (എഎന്‍എംഎസ്) ആണ് ഉപയോഗിച്ചത്. ഐആർസിടിസി സൈറ്റ് ഹാക്ക് ചെയ്തതിന് ശേഷം രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് സോഫ്‌റ്റ്‌വെയർ വിറ്റതായും റിപ്പോർട്ടുകളുണ്ട്.
മൂന്ന് ലാപ്‌ടോപ്പുകൾ, 700000 രൂപ വിലവരുന്ന അഞ്ച് മൊബൈൽ ഫോണുകൾ, 261 തത്കാൽ, ജനറൽ ടിക്കറ്റുകൾ എന്നിവയും 150 വ്യാജ ഐആർസിടിസി ഐഡികളും പൊലീസ് കണ്ടെടുത്തു. ഹമീദ് അഷ്‌റഫിനായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.