മൈസൂർ കൊട്ടാരത്തിൽ ആയുധപൂജ നടത്തി രാജകുടുംബം - മൈസൂർ കൊട്ടാരം-ആയുധപൂജ
മൈസൂർ രാജ കുടുംബത്തിലെ ഇളമുറക്കാരനായ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാറിന്‍റെ കാർമികത്വത്തിൽ മൈസൂർ കൊട്ടാരത്തിനുള്ളിൽ ആയുധ പൂജ നടന്നു
മൈസൂർ കൊട്ടാരത്തിൽ ആയുധപൂജ നടത്തി
മൈസൂർ:മൈസൂർ കൊട്ടാരത്തിനുള്ളിൽ ആയുധ പൂജ നടത്തി രാജകുടുംബാംഗങ്ങൾ. രാജ കുടുംബത്തിലെ ഇളമുറക്കാരനായ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാറിന്‍റെ കാർമികത്വത്തിൽ ആണ് പൂജാ കർമ്മങ്ങൾ നടന്നത്. കൊട്ടാരത്തിനുള്ളിലെ ചാണ്ടിക യാത്രക്ക് ശേഷം ഇന്ന് രാവിലെ 10.30നാണ് കർമം ആരംഭിച്ചത്. ആയുധ പൂജയും കൊട്ടാരത്തിനുള്ളിൽ നടന്നു. രാജകുടുംബാംഗങ്ങളും കൊട്ടാരം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.