കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ നാവികസേനയും ഓസ്‌ട്രേലിയൻ നാവികസേനയും പാസേജ് വ്യായാമം പൂർത്തിയാക്കി - ഇന്തോ-ഓസ്‌ട്രേലിയൻ ഉഭയകക്ഷി ബന്ധം

സമുദ്ര മേഖലയിലെ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാസേജ് വ്യായാമം

സമുദ്ര മേഖലയിലെ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാസേജ് വ്യായാമം.
സമുദ്ര മേഖലയിലെ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാസേജ് വ്യായാമം.

By

Published : Sep 25, 2020, 2:07 PM IST

ന്യൂഡൽഹി: റോയൽ ഓസ്‌ട്രേലിയൻ നാവിക സേനയും ഇന്ത്യൻ നാവിക സേനയും കിഴക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ രണ്ട് ദിവസത്തെ പാസേജ് വ്യായാമം പൂർത്തിയാക്കി. ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് വ്യായാമം പൂർത്തിയാക്കിയത്. ഇരു സേനകളും തമ്മിലുള്ള ധാരണ മെച്ചപ്പെടുത്തൽ, പരസ്പരപ്രവർത്തനം വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ നാവിക സേന പ്രസ്താവനയിൽ വ്യക്തമാക്കി. ആയുധ അഭ്യാസങ്ങൾ, സീമാൻഷിപ്പ് വ്യായാമങ്ങൾ, ക്രോസ് ഡെക്ക് ഫ്ലൈയിങ് ഓപ്പറേഷനുകളും നടത്തി. സൗഹൃദ രാഷ്ട്രങ്ങളുടെ തുറമുഖങ്ങൾ സന്ദർശിക്കുമ്പോൾ പാസേജ് വ്യായാമം പതിവായി നടത്താറുണ്ടെന്നും സേന പറഞ്ഞു. കിഴക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നടന്ന അഭ്യാസം ഇന്തോ-ഓസ്‌ട്രേലിയൻ ഉഭയകക്ഷി ബന്ധത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നും സേന പറഞ്ഞു.

ABOUT THE AUTHOR

...view details