ക്രിമിനൽ കേസ് പ്രതിയെ കഴുത്തറുത്ത് കൊന്നു - murdered in Trichy
തിരുച്ചിറപ്പള്ളിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ചെന്നൈ: ക്രിമിനൽ കേസ് പ്രതിയെ ഒരു സംഘം കഴുത്തറുത്ത് കൊന്നു. തിരുച്ചിറപ്പള്ളിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ചന്ദ്ര മോഹൻ (തലൈവേട്ടി ചന്ദ്രു) എന്നയാളാണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറിൽ വന്ന ചന്ദ്രമോഹനെ കാറിൽ വന്ന സംഘം ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ഇയാളുടെ വെട്ടിമാറ്റിയ തലയുമായി ശ്രീരംഗം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.