ഷിംല : ഹിമാചല്‍പ്രദേശിലെ മണാലി-ലേ റൂട്ടിലെ 27 കിലോമീറ്റര്‍ റോഡ് ജനങ്ങള്‍ക്ക് തുറന്നു കൊടുത്തതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. മന്ത്രി ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. ലൗഹാല്‍ താഴ്വരയിലെ നാട്ടുകാര്‍ക്ക് കൃഷി ആരംഭിക്കുന്നതിനായി തങ്ങളുടെ പ്രദേശത്തേക്ക് മടങ്ങാനാണ് ഈ റോഡ് തുറന്ന് കൊടുത്തത്.
മണാലി - ലേ റൂട്ടിലെ റോഡ് തുറന്നു - മണാലി - ലേ റൂട്ടിലെ റോഡ് തുറന്നു
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് ഇക്കാര്യം അറിയിച്ചത്.

മണാലി - ലേ റൂട്ടിലെ റോഡ് തുറന്നു
തുടര്‍ന്നുള്ള അഞ്ച് ആറ് മാസത്തേക്ക് ഈ റൂട്ടിലൂടെ അവശ്യ വസ്തുക്കള്‍ താഴ്വരയിലേക്ക് എത്തിക്കാന്‍ കഴിയും. അവശ്യ സാധനങ്ങളും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കാനും കൂടിയാണ് പാത തുറന്നു കൊടുത്തത്.