ഷിംല: മണാലി-ലേയിലെ 27 കിലോമീറ്റർ റോഹ്‌താങ് ചുരം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. കർഷകർക്ക് അവരുടെ സ്വദേശമായ ലാഹൗൽ താഴ്വരയിലെത്താനും കൃഷി ആരംഭിക്കാനും ഈ തീരുമാനത്തിലൂടെ സാധിച്ചുവെന്ന് ബോർഡർ റോഡ് ഓർഗനൈസേഷന് (ബിആർഒ) അഭിനന്ദനം അറിയിച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഹിമാചലിലെ റോഫ്‌താങ് ചുരം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതായി രാജ്‌നാഥ് സിംഗ്
റോഹ്‌താങ് ചുരം തുറന്നുകൊടുത്തതോടെ കർഷകർക്ക് അവരുടെ സ്വദേശമായ ലാഹൗൽ താഴ്വരയിലെത്താനും കൃഷി ആരംഭിക്കാനും സാധിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു
ഹിമാചലിലെ റോഹ്താങ് ചുരം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതായി രാജ്‌നാഥ് സിങ്
ഇതോടെ അവശ്യസാധനങ്ങളും ദുരിതാശ്വാസ സാമഗ്രികളും ഇപ്പോൾ പ്രദേശത്ത് എത്തിക്കാൻ കഴിയും. കർഷകർക്ക് അവശ്യവസ്‌തുക്കൾ ലഹൗൽ താഴ്‌വരയിലേക്ക് എത്തിക്കുന്നതിന് മഞ്ഞ് നീക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു.