ന്യൂഡല്‍ഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണത്തില്‍ ഭാര്യ അപൂർവ ശുക്ല അറസ്റ്റില്‍.
കഴിഞ്ഞ ഞായറാഴ്ചയാണ് ചോദ്യം ചെയ്യലില്‍ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്ന് അപൂർവയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രോഹിത്തിന്‍റെ അമ്മ ഉജ്ജ്വലയും മരുമകൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത് പൊലീസിന്‍റെ സംശയത്തിന് ആക്കം കൂട്ടി. രോഹിത്തിന്‍റെ സ്വത്താണ് അപൂർവയുടെ ലക്ഷ്യമെന്നും ഇരുവരും നല്ല സ്വരചേർച്ചയില്‍ ആയിരുന്നില്ലെന്നും ഉജ്ജ്വല പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ സമീപത്തുള്ള വീട് സ്വന്തമാക്കാൻ അഭിഭാഷക കൂടിയായ അപൂർവ ശ്രമിച്ചതായും ഇവർ വെളിപ്പെടുത്തി.