കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ പൗരനായി ആള്‍മാറാട്ടം; റോഹിങ്ക്യന്‍ അഭയാര്‍ഥി പിടിയില്‍ - വ്യാജ തിരിച്ചറിയൽ കാർഡുകളുമായി

മ്യാൻമറിലെ ബുത്തിദാംഗ് സ്വദേശിയായ ഇയാൾ 2008 ലാണ് ഹൈദരാബാദിലേക്ക് കുടിയേറിയത്.

വ്യാജ തിരിച്ചറിയൽ കാർഡുകളുമായി ഹൈദരാബാദിൽ റോഹിംഗ്യൻ അഭയാർഥിയെ പിടികൂടി

By

Published : Nov 16, 2019, 9:31 AM IST

ഹൈദരാബാദ് : ഇന്ത്യൻ പൗരനായി ആൾമാറാട്ടം നടത്തി ഹൈദരാബാദിൽ അനധികൃതമായി താമസിച്ചിരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥിയെ പിടികൂടി. അസീസ് ഉർ റഹ്മാൻ (24) ആണ് പിടിയിലായത് . ഇയാളുടെ പക്കൽ നിന്നും ഇന്ത്യൻ വോട്ടർ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് എന്നിവ കണ്ടെടുത്തു.

മ്യാൻമറിലെ ബുത്തിദാംഗ് സ്വദേശിയായ ഇയാൾ 2008 ലാണ് ഹൈദരാബാദിലേക്ക് കുടിയേറിയത്. വൈദ്യുത ബില്‍ സമര്‍പ്പിച്ചാണ് റഹ്മാന്‍ വോട്ടര്‍ ഐഡി കാര്‍ഡ് നേടിയത്. തുടർന്ന് ആധാർ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് എന്നിവക്കും അപേക്ഷ നല്‍കി രേഖകള്‍ സ്വന്തമാക്കുകയായിരുന്നു.

ABOUT THE AUTHOR

...view details